തെരുവുകളിലും വീടുകൾക്ക് മുന്നിലും കാർ കഴുകരുത് : മസ്കത്ത് മുനിസിപ്പാലിറ്റി


ഷീബ വിജയൻ


മസ്കത്ത് I റോഡരികിലെ കാർ കഴുകലിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ കഴുകുന്നതുമൂലം കെട്ടിക്കിടക്കുന്ന വെള്ളം ദുർഗന്ധത്തിന് കാരണമാകും. പ്രാണികളെ ആകർഷിക്കുമെന്നും സമീപപ്രദേശങ്ങളുടെ സൗന്ദര്യാത്മകത നശിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. തെരുവുകളിലും വീടുകൾക്ക് മുന്നിലും കാറുകൾ കഴുകുന്നത് നിർത്തണം. ഈ രീതി പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും. പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനായി വാഹനം കഴുകുന്നതിനായി അനുവദിച്ചിരിക്കുന്ന ശരിയായ സ്ഥലങ്ങൾ ഉപയോഗിക്കാൻ എല്ലാവരും തയാറാകണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

article-image

xzsxxzc

You might also like

Most Viewed