ഖത്തർ ടോയ് ഫെസ്റ്റിവലിന് വര്‍ണ്ണാഭമായ തുടക്കം

ഷീബ വിജയൻ
ദോഹ: ഖത്തർ ടോയ് ഫെസ്റ്റിവലിന് വര്‍ണ്ണാഭമായ തുടക്കം. ലോകത്തിലെ വമ്പൻ കളിപ്പാട്ട നിർമാതാക്കളായ കമ്പനികളെയെല്ലാം ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന മൂന്നാമത് ടോയ് ഫെസ്റ്റിവൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കംകുറിച്ചു. ക്യൂട്ടിപൈ ലാൻഡിൽ ക്യു ക്രൂ നയിച്ച ഫ്ലാഷ് മോബോടെ ആരംഭിച്ച ചടങ്ങിൽ വിനോദ പരിപാടികൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ അവതരണം, ബലൂൺ സമ്മാനങ്ങൾ, ഷോസ്റ്റോപ്പിങ് ബലൂൺ ഡ്രോപ് എന്നീ പരിപാടികളും അരങ്ങേറി.
ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയുടെ സദസ്സിൽ നിന്ന്ആഗസ്റ്റ് നാലു വരെ, 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളിലായി വിവിധ പരിപാടികൾ നടക്കും. പെൺകുട്ടികൾക്ക് ഫാൻസി ഐലൻഡ്, ആൺകുട്ടികൾക്കും കൗമാരക്കാർക്കും ചാമ്പ്യൻസ് ലാൻഡ്, പ്രീ സ്കൂൾ കുട്ടികൾക്ക് ക്യുട്ടിപൈ ലാൻഡ്, ഇൻഫ്ലറ്റബ്ൾ ഗെയിമുകൾക്കായി ഹൈപ്പർ ലാൻഡ്, ഷോകൾക്കായ് പ്രാധാന വേദി എന്നിങ്ങനെയാണ് വേദി ഒരുക്കിയത്. കളിപ്പാട്ടങ്ങളുടെയും വിനോദങ്ങളുടെയും പുതിയ ലോകമാകും ടോയ് ഫെസ്റ്റിവൽ ഖത്തറിന് സമ്മാനിക്കുക. ടോയ് ഫെസ്റ്റിവർ സമ്മർ ക്യാമ്പ്, ‘ബാക്ക് ടു സ്‌കൂൾ’ പരിപാടികളിലൂടെ കുട്ടികൾക്ക് കളിക്കാനും പഠനത്തിനും അവസരമൊരുക്കുന്ന പരിപാടികളും ഈ വർഷം ആരംഭിച്ചിട്ടുണ്ട്.
ോ് േോ്ോ്േോേ