ഓണ്‍ലൈന്‍ തട്ടപ്പുകൾ‍ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് റോയൽ‍ ഒമാന്‍ പൊലീസ്


ഓണ്‍ലൈന്‍ തട്ടപ്പുകൾ‍ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് റോയൽ‍ ഒമാന്‍ പൊലീസ്. ബാങ്കിങ് വിവരങ്ങൾ‍ അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ‍ ഉപഭോക്താക്കളിൽ‍ നിന്ന് വിവരങ്ങൾ‍ ശേഖരിച്ച് തട്ടിപ്പ് നടത്തിയ നാലംഗ സംഘമാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ വലയിലായത്. വണ്‍ ടൈം പാസ്‌വേഡ് (ഒടിപി) അയച്ച് ആളുകളെ കബളിപ്പിച്ചാണ് സംഘം പണം അപഹരിച്ചിരുന്നതെന്ന് ആർ‍ഒപി പ്രസ്താവനയിൽ‍ പറഞ്ഞു. 

ഇത്തരത്തിലുള്ള തട്ടിപ്പുക്കാരെ കുറിച്ച് അധികൃതർ‍ കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പ് നൽ‍കിയിരുന്നു. വ്യക്തിഗത വിവരങ്ങൾ‍, അക്കൗണ്ട് ഡീറ്റെയ്ൽ‍സ് തുടങ്ങിയവ ഓണ്‍ലൈന്‍ വഴിയോ ഫോണ്‍കോളുകളിലോ നൽ‍കരുത്. അത്യാധുനിക സാങ്കേതിക വിദ്യകൾ‍ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ‍ വീഴാതിരിക്കാന്‍ ആളുകൾ‍ കൂടുതൽ‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ‍ വ്യക്തമാക്കി.

article-image

sgfg

You might also like

  • Straight Forward

Most Viewed