കാട്ടാ­ന ആ­ക്ര­മ­ണം; പ്ര­തി­ഷേ­ധ­ത്തി­നി­ടെ അ­സാ­ധാ­ര­ണ ന­ട­പ­ടി­യു­മാ­യി പോ­ലീസ്; ബ­ലംപ്ര­യോ­ഗി­ച്ച് മൃ­ത­ദേ­ഹം പിടിച്ചെടുത്തു


കോ­ത­മം­ഗല­ത്ത്­ കാട്ടാ­ന ആ­ക്ര­മ­ണത്തില്‍ മ­രി­ച്ച വ­യോ­ധി­ക­യു­ടെ മൃ­ത­ദേ­ഹവും വ­ഹിച്ചു­കൊ­ണ്ടു­ള്ള പ്ര­തി­ഷേ­ധ­ത്തി­നി­ടെ അ­സാ­ധാ­ര­ണ ന­ട­പ­ടി­യു­മാ­യി പോ­ലീ­സ്. ബ­ലം പ്ര­യോ­ഗി­ച്ച് മൃ­ത­ദേ­ഹം പോ­ലീസ് പിടിച്ചെടുക്കു­ക­യാ­യി­രു­ന്നു. മൃതദേഹമടങ്ങിയ മൊ­ബൈല്‍ മോര്‍ച്ചറി ഫ്രീ­സര്‍ റോ­ഡി­ലൂ­ടെ വ­ലിച്ചു­കൊ­ണ്ടു­വ­ന്ന­ശേ­ഷം ആം­ബു­ലന്‍­സി­ലേ­ക്ക് മാ­റ്റു­ക­യാ­യി­രുന്നു. കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍ അ­ട­ക്ക­മു­ള്ള­വ­രെ പോ­ലീ­സ് ഇ­വി­ടെ­നി­ന്ന് അറസ്റ്റ് ചെയ്ത് നീക്കി. പ്ര­വര്‍­ത്ത­ക­രുമായി വാ­ക്കു­തര്‍­ക്കം തു­ട­രു­ന്ന­തി­നിടെ പോ­ലീ­സ് ലാ­ത്തി വി­ശു­ക­യാ­യി­രുന്നു. പിന്നീട് മൃതദേഹം അടക്കം സൂക്ഷിച്ചിരുന്ന സമരപന്തൽ പൊളിച്ച് നീക്കി. ഇ­തി­ന് പി­ന്നാ­ലെ­യാ­ണ് പോ­ലീ­സ് ബ­ലംപ്ര­യോ­ഗി­ച്ച് മൃ­ത­ദേ­ഹം പിടിച്ചെടുത്തത്. മരിച്ച സ്ത്രീയുടെ സഹോദരൻ അടക്കമുള്ളവരെ പോലീസ് മർദിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്.<

ഡീന്‍ കു­ര്യാ­ക്കോ­സ് എംപി, മാത്യു കു­ഴല്‍­നാടന്‍ എംഎൽഎ, എ­റ­ണാ­കു­ളം ഡി­സി­സി പ്ര­സിഡന്‍റ് മു­ഹമ്മ­ദ് ഷി­യാ­സ് എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് കോതമംഗലം ടൗണിൽ പ്രതിഷേധിച്ചത്. ഇ­ടു­ക്കി നേ­ര്യ­മം­ഗല­ത്ത് ഇന്ന് രാവിലെയാണ് കാട്ടാ­ന ആ­ക്ര­മ­ണ­ത്തില്‍ വയോധിക കൊല്ല­പ്പെട്ടത്. കാ­ഞ്ഞി­ര­വേ­ലി സ്വ­ദേ­ശി ഇ­ന്ദി­ര­ രാമകൃഷ്ണൻ(78) ആണ് മ­രി­ച്ചത്. കൂ­വ വി­ള­വെ­ടു­ക്കു­ന്ന­തി­നി­ടെ കാട്ടാ­ന ആ­ക്ര­മി­ക്കു­ക­യാ­യി­രു­ന്നു. സ­മീപ­ത്ത് റ­ബര്‍ വെ­ട്ടി­ക്കൊ­ണ്ടി­രുന്ന തൊ­ഴി­ലാ­ളി­ക­ളാ­ണ് ബഹ­ളം കേ­ട്ട് ഓ­ടി­യെ­ത്തി കാ­ട്ടാന­യെ തു­ര­ത്തി­യത്. ഇവ­രെ ഉട­നെ കോ­ത­മംഗ­ലം താ­ലൂ­ക്ക് ആ­ശു­പ­ത്രി­യി­ലേ­ക്ക് കൊണ്ടു­പോ­യെ­ങ്കിലും വ­ഴി­മധ്യേ മ­രി­ച്ചു.

article-image

DFSSDFDFFSDSDFSDSD

You might also like

  • Lulu Exchange
  • Straight Forward

Most Viewed