ഒമാനിലെ ജനസംഖ്യ 50 ലക്ഷം കടന്നു


രാജ്യത്തെ ജനസംഖ്യ 50 ലക്ഷം കടന്നു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ ബുധനാഴ്ചവരെയുള്ള കണക്കുപ്രകാരം 50,00,772 ആണ് ജനസംഖ്യ. ഇതിൽ 28,81,313 ഒമാനികളാണുള്ളത് (57.62 ശതമാനം). ബാക്കിയുള്ളവർ 21,19,459 ആണ് (42.38 ശതമാനം). ഈ വർഷം ജനുവരിയിൽ 6,062 കുട്ടികൾ ജനിച്ചപ്പോൾ (പ്രതിദിനം 195.54 ) 814 മരണങ്ങളും (26.22) നടന്നു. ഭവന−നഗര ആസൂത്രണ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2040 ആകുമ്പോഴേക്കും സുൽത്താനേറ്റിന്റെ ജനസംഖ്യ 80 ലക്ഷം ആകും. 

ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ കണക്കുകൾ പ്രകാരം ഒമാനിൽ ജോലിചെയ്യുന്ന രാജ്യക്കാരിൽ ബംഗ്ലാദേശ് പൗരന്മാരാണ് ഏറ്റവും കൂടുതലുള്ളത്− 6,69,554. 5,34,244 ആളുകളുമായി ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. 2.64 ലക്ഷം ആളുകളുമായി പാകിസ്താൻ മൂന്നാംസ്ഥാനത്താണുള്ളത്.

article-image

wetet

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed