ഒമാനിൽ ഇന്ന് 846 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മസ്‍ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് ഒന്‍പത് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 402 ആയി. അതേസേമയം ഇന്ന് 846 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 77,904 ആയി. പുതിയ രോഗികളിൽ 75 പേർ പ്രവാസികളും 771 പേർ സ്വദേശികളുമാണ്. ഇതുവരെ 58,587 പേർക്ക് കൊവിഡ് വൈറസ് ബാധ ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1904 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 3,02,397 പരിശോധനകൾ രാജ്യത്ത് നടന്നു. ഇന്നലെ 49 പേരെക്കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
