യുഎഇയിൽ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേർ മരിച്ചു; 369 പേർക്ക് കൂടി രോഗം


അബുദാബി: യുഎഇയിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 347 ആയി. അതേസമയം ഇന്ന് 369 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 395 പേർ രോഗമുക്തരാവുകയും ചെയ്തു. ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,546 ആയി. അവരിൽ 52,905 പേരും രോഗമുക്തരായിട്ടുണ്ട്. നിലവിൽ 6294 പേർ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000 കൊവിഡ് പരിശോധനകൾ യുഎഇയിൽ‍ നടത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed