ഒമാനിൽ ഇന്ന് 1083 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു


മസ്‌ക്കറ്റ്: ഒമാനിൽ 1083 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,697 ആയി.  പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 786 പേർ സ്വദേശികളും 297 പേർ വിദേശികളുമാണ്. 1030 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 35,255 ആയി. നാലു മരണം കൂടി റിപ്പോർട്‍ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 248 ആയി ഉയർ‍ന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed