പ്രശസ്ത നടി കോയൽ മലിക്കിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത: പ്രശസ്ത ബംഗാളി നടി കോയൽ മലിക്കിനും കുടുംബാംഗങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭർത്താവും നിർമാതാവുമായ നിസ്പാൽ സിംഗ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സന്പർക്ക വിലക്കിലാണെന്നും കോയൽ ട്വിറ്ററിലൂടെ അറിയിച്ചു.

