ഒമാനിൽ ഇന്ന് 1557 പേർക്ക് കോവിഡ്


മസ്കത്ത്: ഒമാനിൽ ഇന്ന് 1557 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 47735 ആയി. 3852 സാമ്പിളുകളാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 1057 പേരും സ്വദേശികളാണ്. അഞ്ഞൂറ് പേർ മാത്രമാണ് പ്രവാസികൾ. 1229 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 29146 ആയി. അഞ്ച് പേരാണ് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 213 ആയി ഉയർന്നു.

74 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 465 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 129 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 18371 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed