ഒമാനിൽ 1072 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പത്ത് മരണം
മസ്കത്ത്: 1072 പേർക്ക് കൂടി ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 46178 ആയി. 3515 പേർക്കാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 799 പേർ സ്വദേശികളും 273 പേർ പ്രവാസികളുമാണ്.
949 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 27917 ആയി. ഇന്നും പത്ത് പേർ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 213 ആയി ഉയർന്നു. 65 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 458 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 121 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 18048 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.

