ഒമാനിൽ ഇന്ന് 1318 പുതിയ കോവിഡ് കേസുകൾ


മസ്കത്ത്: ഒമാനിൽ ഇന്ന് 1318 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 32394 ആയി. 3940 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 465 പേർ പ്രവാസികളും 853 പേർ സ്വദേശികളുമാണ്. 871 പേർക്ക് കൂടി കോവിഡ് ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 17279 ആയി. മൂന്നുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 140 ആയി ഉയരുകയും ചെയ്തു.

14975 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 52 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 421 ആയി.ഇതിൽ 97 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed