ഷാർജയിൽ മലയാളി വ്യവസായി കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ


ദുബൈ:  മലയാളി വ്യവസായിയെ ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ദുബൈ മഡോസില്‍ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടി.പി ഹൗസിൽ ടി.പി അജിത്ത് (55) ആണ് തിങ്കളാഴ്ച ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള അജിത്ത് ദുബായില്‍ ഒട്ടേറെ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന സ്‌പെയ്‌സ് മാക്‌സ് എന്ന കമ്പനി നടത്തുകയായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം.
ഇദ്ദേഹത്തിന്റെ കുടുംബം ദുബൈയിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍: എന്‍ജിനീയറിങ് പഠനം പൂർത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു. മകൾ വിദ്യാർത്ഥിയാണ്. അടുത്തിടെ കണ്ണൂരിൽ വീട് സ്വന്തമാക്കിയിരുന്നു. മൃതദേഹം പോലീസ് മോർച്ചറിയിലേയ്ക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed