സൗദിയിൽ നിന്ന് വിമാനം ചാർട്ടർ‍ ചെയ്യുന്നതിന് പുതുക്കിയ മാനദണ്ധം പുറത്തിറക്കി കേന്ദ്രസർക്കാർ


ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റു ചെയ്യുന്നതിനുള്ള മാനദണ്ധങ്ങൾ (എസ്ഒപി) കേന്ദ്രസർക്കാർ പുതുക്കി. പുതുക്കിയ മാനദണ്ധങ്ങൾ ഇങ്ങനെ.

1. വിമാനം ചാർ‍ട്ടർ‍ ചെയ്യുന്നവർ (സാമൂഹിക സംഘടന/കന്പനി/കൂട്ടായ്മ) എയർ ട്രാൻസ്‌പോർ‍ട്ട് ഓപ്പറേറ്ററെ(എടിഒ) കണ്ടെത്തി യാത്രക്കാരുടെയും എത്തിച്ചേരുന്ന സ്ഥലത്തിന്റെയും വിശദാംശങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയിലോ ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിലോ അറിയിക്കണം.

2. എടിഒ ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ നേരിട്ടു ബന്ധപ്പെട്ട് പ്രൊപ്പോസലിന്റെ പകര്‍പ്പും യാത്രക്കാരുടെ വിശദാംശങ്ങളും കൈമാറും

3. ക്വാറന്റീൻ ലഭ്യത സംബന്ധിച്ച് സംസ്ഥാന സർക്കാർ പരിശോധന നടത്തും

4. എടിഒ വിമാനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ രേഖാമൂലമുള്ള ക്ലിയറൻസും യാത്രാരേഖകളിൽ‍ എംബസിയുടെ നോ ഒബ്ജക്ഷനും വാങ്ങേണ്ടതാണ്. എടിഒ ഫ്‌ളൈറ്റ് ക്ലിയറൻസിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ ബന്ധപ്പെടേണ്ടതാണ്.

5 വിമാനം പുറപ്പെടുന്നതിനു മുന്‍പായി എടിഒ ഫൈനൽ പാസെഞ്ചർ മാനിഫെസ്റ്റ് എംബസി, സൗദിയിലെ കോൺ‍സുലേറ്റ്, ബന്ധപ്പെട്ട സംസ്ഥാനസർക്കാർ എന്നിവർക്ക് നൽകേണ്ടതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed