ഒമാനില്‍ വര്‍ധിപ്പിച്ച നികുതി പ്രാബല്യത്തില്‍
മസ്‌കറ്റ്: ഒമാനില്‍ വര്‍ധിപ്പിച്ച നികുതി പ്രാബല്യത്തില്‍വന്നു. പുകയില ഉത്പന്നങ്ങള്‍, എനര്‍ജി ഡ്രിങ്ക്, മദ്യം, പന്നിമാംസം എന്നിവക്ക് നൂറ് ശതമാനവും ശീതള പാനീയങ്ങള്‍ക്ക് 50 ശതമാനവും എക്സൈസ് തീരുവ ഏര്‍പ്പെടുത്തും. ഇതിലൂടെ ഒരു വര്‍ഷം പത്ത് കോടി ഒമാനി റിയാല്‍ രാജ്യത്തിന് നേടാനാകും. എന്നാല്‍, പുതിയ നികുതിക്ക് കീഴില്‍ വരുന്ന ഉത്പന്നങ്ങള്‍ സംഭരിച്ച എല്ലാ കമ്പനികള്‍ക്കും, സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനും പൂര്‍ണമായി നികുതിയടക്കാനും 15 ദിവസം അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ വര്‍ധിച്ചിപ്പ നികുതി ഉള്‍പ്പെടുത്തിയുള്ള നിരക്കാണ് വിവിധ ഉത്പന്നങ്ങള്‍ക്ക് ഈടാക്കിയത്.എക്സൈസ് തീരുവയിലൂടെ വര്‍ഷം 90 മില്യന്‍ മുതല്‍ 110 മില്യന്‍ വരെ ഒമാനി റിയാല്‍ സ്വരൂപിക്കാന്‍ സാധിക്കുമെന്ന് ടാക്സേഷന്‍ ജനറല്‍ സെക്രട്ടേറിയറ്റിലെ സര്‍വേ, ടാക്സ് എഗ്രിമെന്റ് ജനറല്‍ ഡയറക്ടര്‍ സുലൈമാന്‍ ബിന്‍ സാലിം അല്‍ ആദി പറഞ്ഞു.

