പത്തേമാരി സലാല തീരത്ത് മുങ്ങി


ഒമാൻ തീരസേന രക്ഷപ്പെടുത്തിയ ഇന്ത്യക്കാർ


സലാല: ദുബായിൽ നിന്നു സൊമാലിയയിലേക്കു പുറപ്പെട്ട പത്തേമാരി ഒമാനിലെ സലാല തീരത്ത് മുങ്ങി. ഇന്ത്യക്കാരായ 10 പേരെ ഒമാൻ തീരസേന രക്ഷപ്പെടുത്തി. എല്ലാവരും ഗുജറാത്ത് സ്വദേശികളാണ്. മുഹമ്മദ് റഫീഖ് കാസിമിനെ കാണാതായി.  മുഹമ്മദ് റഫീഖ്, ഇഷ ജഫ്‌റാനി, ഹാറൂൺ റഷീദ്, ആദം ഇബ്രാഹിം ഭട്ട്, നൂർ മുഹമ്മദ്, സുൽത്താൻ അബു ഭാട്ടി, അൻവർ അബ്ദുൽ ഹമീദ് ബോലിം, ശങ്കർ ഭായ് റാവു ജി, റസാഖ് ഇസ്ഹാഖ് നൂരി, അഹമ്മദ് ഹനീഫ് ഹുസൈൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവർക്കു സലാല ബദർ അൽ സമ ആശുപത്രിയിൽ ചികിത്സ നൽകി. ഷാർജയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പത്തേമാരി വെള്ളിയാഴ്ച വൈകിട്ടാണ് അപകടത്തിൽ പെട്ടത്. സലാല- െയമൻ അതിർത്തിയിൽ ശക്തമായ കാറ്റിലും കടൽ ക്ഷോഭത്തിലും മുങ്ങുകയായിരുന്നുവെന്നാണു റിപ്പോർട്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed