റുസ്താഖ് ഇന്ത്യൻ സ്‌കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
മസ്‌ക്കറ്റ് : റുസ്താഖ് ഇന്ത്യൻ സ്‌കൂളിൽ പുതിയ സ്‌കൂൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് മുൻ ചെയർമാൻ വിൽസൺ വി.ജോർജ് ഉദ്ഘാടനം ചെയ്തു. ബോർഡിന്റെയും എസ്.എം.സിയുടെ ഒരു വർഷ ത്തെ പരിശ്രമത്തിനൊടുവിൽ സ്‌കൂളിന്റെ 25ാം വാർഷികത്തിൽ തന്നെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്‍വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമു ണ്ടെന്ന് അധികൃതർ പറഞ്ഞു.
സ്വകാര്യ സ്‌കൂൾ വിഭാഗം ഉപമേധാവി ഖാലിദ് അൽ ഷൂഹുമി, സ്‌കൂൾ ഡയറക്ടർ ബോർഡ് മുൻ അംഗം പെരി ജഗന്നാഥ മണി, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ പനഗുരി, ബോർഡിന്റെ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. അലക്‌സ് സി. ജോസഫ്, എസ്.എം.സി കൺവീനർ ഡോ. അശോക് മനവഴി, മുഹമ്മദ് റിയാസ് ഖാൻ, റഫീഖ് റഹ്മാൻ, സ്‌കൂൾ പ്രിൻസിപ്പൽ ബിജു വർഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ എസ്.എം.സി പ്രസിഡണ്ടുമാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

