വൃദ്ധരെ തള്ളിയാൽ മൂന്ന് വർഷം സെൻട്രൽ ജയിൽ; കടുത്ത വ്യവസ്ഥകളുമായി വയോജനക്ഷേമ ബിൽ സഭയിൽ


ഷീബ വിജയൻ


തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന ബില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയില്‍ അവതരിപ്പിക്കുന്നത്. വയോജനങ്ങളെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ മുതിര്‍ന്നവരെ അനുമതിയില്ലാതെ പരിചരണ കേന്ദ്രങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ എത്തിക്കുന്നതും കുറ്റകരമാണ്. കുടുംബാംഗങ്ങളോ പരിചരണകേന്ദ്രത്തിലെ ജീവനക്കാരോ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാലും ഇതേ ശിക്ഷ ലഭിക്കും. അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തുന്നതും രജിസ്ട്രേഷനില്ലാതെ പരിചരണകേന്ദ്രം നടത്തുന്നതും കടുത്ത ശിക്ഷാ നടപടികൾക്ക് കാരണമാകും. കുറ്റകൃത്യങ്ങളുടെ വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും. സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ, മുതിർന്ന പൗര സംരക്ഷണ യൂണിറ്റ്, സംരക്ഷണ ഫോറം എന്നിവയും രൂപീകരിക്കും. പരിചരണകേന്ദ്രങ്ങൾക്ക് കർശന രജിസ്ട്രേഷനും പരിശീലനവും നിർബന്ധമാക്കിയിട്ടുണ്ട്. അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ നാഡീരോഗങ്ങൾക്കായി പ്രത്യേക പരിചരണകേന്ദ്രങ്ങളും കരുതൽ നിധിയും ബില്ലിൽ വിഭാവനം ചെയ്യുന്നു.

article-image

dsdsadsdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed