കു­വൈ­ത്തിൽ നി­ന്ന് പ്രവാ­സി­കൾ അയക്കു­ന്ന പണത്തിൽ പത്തു­ ശതമാ­നം കു­റവ്


കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് വിദേശികൾ അയയ്ക്കുന്ന പണത്തിന്റെ തോത് കുറയുന്നു. 2017ൽ 4.1 ബില്യൻ ദിനാറാണ് വിദേശികൾ അയച്ചത്. 2016ൽ അയച്ച 4.56 ബില്യൻ ദിനാറിനെക്കാൾ 10% കുറവാണിത്. 2014ൽ അയച്ച 5.1 ബില്യൻ ദിനാറാണ് കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ കൂടിയ തുക.  

വിദേശികൾ അയയ്ക്കുന്ന തുക കുവൈത്തിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്നിൽ കൂടുതലാണ് എന്നാണുമറ്റൊരു കണക്ക്. അവസാന രണ്ടുവർഷമായി വിദേശികൾ അയയ്ക്കുന്ന തുകയിൽ വലിയ വ്യത്യാ‍സമുണ്ട്. അവസാന വർഷം മൂന്നാം പാദത്തിൽ 8.1% കുറവോടെ 940 ദശലക്ഷം ദിനാറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2012നുശേഷം ഇത്തരമൊരു കുറവ് ആദ്യമായാണ്.

അതേസമയം വിദേശികളുടെ പണമിടപാടിനു നികുതി വേണോ എന്ന വിഷയത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം എന്തായിരിക്കുമെന്നതിനെക്കുറിച്ചു ചർച്ച സജീവമായി. നികുതി ഏർപ്പെടുത്തുന്നതിനോടു സർക്കാരിനും സെൻ‌ട്രൽ ബാങ്കിനും താൽപര്യമില്ല എന്നതാണ് ഇതുവരെയുള്ള നിലപാട്. പാർലമെന്റിലെ രണ്ടു സമിതികൾ രണ്ട് അഭിപ്രായവും രേഖപ്പെടുത്തി.

അതേസമയം വിദേശികൾ അയയ്ക്കുന്ന പണമിടപാടിനു നികുതി ഏർപ്പെടുത്തണമെന്ന കരട് ബിൽ 17നു പാർലമെന്റ് പരിഗണിക്കും.  പാർലമെന്റ് അംഗീകരിക്കുകയാണെങ്കിൽ ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടും. മന്ത്രിസഭ കൂടി അംഗീകരിച്ചാലാണു ബിൽ നിയമം പ്രാബല്യത്തിൽ വരിക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed