തുലാവർഷം പടിവാതിൽക്കൽ; കേരളത്തിൽ ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും ഫലമായി മഴ ശക്തമാകുന്നു
ഷീബ വിജയൻ
തിരുവനന്തപുരം: അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. രണ്ടു ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തു നിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാഹചര്യവും കേരളത്തില്‍ മഴ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
മന്നാര്‍ ഉള്‍ക്കടലിലും തെക്കന്‍ തമിഴ്നാട് തീരത്തും സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ. ഉയരത്തില്‍ ചക്രവാതച്ചുഴി തുടരുന്നുണ്ട്. തെക്കന്‍ ആന്‍ഡമാൻ കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഒക്ടോബർ 16 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഒക്ടോബർ 15, 16 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പല ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
efsdfsdfsfds

