ഇന്റർ-സ്കൂൾ ടൂർണമെന്റിൽ തിളങ്ങി ഇന്ത്യൻ സ്‌കൂൾ ഹോക്കി ടീമുകൾ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഹോക്കി അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർ-സ്കൂൾ 'ഫൈവ്-എ-സൈഡ്' ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ പെൺകുട്ടികളുടെ ടീം മൂന്നാം സ്ഥാനവും സി.വി. രാമൻ ഹൗസ് ആൺകുട്ടികളുടെ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഇന്ത്യൻ സ്കൂളിൽ നിന്ന് അമ്പതോളം വിദ്യാർത്ഥികളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. കളിക്കളത്തിൽ മികച്ച ആവേശവും അർപ്പണബോധവും അസാമാന്യമായ ടീം വർക്കുമാണ് ഇവർ പ്രകടിപ്പിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ 5 ടീമുകളും ആൺകുട്ടികളുടെ വിഭാഗത്തിൽ 9 ടീമുകളുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. യുവ കായികതാരങ്ങൾക്ക് തങ്ങളുടെ ഹോക്കി കഴിവുകളും മത്സരവീര്യവും തെളിയിക്കാനുള്ള മികച്ച വേദിയായി ഈ ടൂർണമെന്റ് മാറി.
മത്സരത്തിൽ തിളക്കമാർന്ന പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളെയും അവരുടെ പരിശീലകനും സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിയുമായ ശ്രീധർ ശിവയെയും സ്കൂൾ മാനേജ്‌മെന്റും അധികൃതരും പ്രത്യേകം അഭിനന്ദിച്ചു.
#IndianSchoolBahrain #BahrainHockey #InterSchoolSports #YouthSports #4PMNews
czxcxcxzcx
cxcvxvcxvc
fgdfsfds
cxvcxvvcxvcx

