വോട്ടുകൊള്ളയ്‌ക്കെതിരെ 10 അടിയന്തര ആവശ്യങ്ങൾ; ഇൻഡ്യ സഖ്യത്തിന്റെ ഹരജി സുപ്രീം കോടതിയിൽ
ഷീബ വിജയൻ
ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ വോട്ടുകൊള്ള നടത്തുന്നതിനെതിരെ ഇൻഡ്യ സഖ്യം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഉന്നയിച്ചത് 10 ആവശ്യങ്ങൾ. എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും പേരുകളും കാരണങ്ങളും പരസ്യപ്പെടുത്തണമെന്നും നോട്ടീസും വാദമുഖങ്ങളും കേൾക്കാതെ പേര് വെട്ടരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. എസ്.ഐ.ആറിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നതും സുപ്രധാന ആവശ്യമാണ്.
ഹരജിയിലെ ആവശ്യങ്ങൾ പ്രകാരം, എസ്.ഐ.ആർ രേഖകൾ ഹാജരാക്കണം, ഭരണഘടനാ സാധുത പരിശോധിക്കണം, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം, പരാതികൾ പരിഹരിക്കണം, ഫോം സിക്സ് ചട്ടങ്ങൾക്ക് അനുസൃതമാക്കുക, സ്വതന്ത്ര സമിതി ഓഡിറ്റ് നടത്തുക, തള്ളിയ വോട്ടർമാരുടെ പേരുകളും കാരണങ്ങളും പരസ്യപ്പെടുത്തുക, നോട്ടീസും വാദമുഖങ്ങളും കേൾക്കാതെ പേര് വെട്ടരുത്, എസ്.ഐ.ആറിന് ഇടക്കാല സ്റ്റേ അനുവദിക്കുക, അനുയോജ്യ ഉത്തരവുകൾ പുറപ്പെടുവിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന രാഹുലിന്റെ പ്രഖ്യാപനത്തോടെയാണ് ഇന്നലെ സുപ്രീംകോടതി മാർച്ച് അവസാനിപ്പിച്ചത്. തുടർന്ന് നേതാക്കൾ നേരെ സുപ്രീംകോടതിയിലെത്തി പത്ത് ആവശ്യങ്ങൾ അടങ്ങുന്ന ഹരജി സമർപ്പിക്കുകയും ചെയ്തു. എസ്.ഐ.ആർ ഹരജികളുടെ കൂട്ടത്തിൽ ഈ ഹരജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.
ddfsfdsfdsfsd

