വൈദ്യുതി-ജല ബിൽ തുകയിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാൻ ഫിക്സഡ് ബില്ലിംഗ് സിസ്റ്റം; പ്രത്യേക അനുവദം നൽകി ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പൗരന്മാരുടെ ആദ്യ വീടുകളിലെ വൈദ്യുതി, ജല ബില്ലുകളിൽ ഈ വർഷം മെയ് മാസം മുതൽ മുൻകാല പ്രാബല്യത്തോടെ ഫിക്സഡ് ബില്ലിംഗ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അനുവദം നൽകി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു.

ഈ കാലയളവിൽ നൽകിയ ബില്ലുകളും വർഷത്തിലെ ശരാശരി പ്രതിമാസ ബില്ലും തമ്മിലുള്ള മുഴുവൻ വ്യത്യാസവും പൗരന്മാരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു. കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും വർഷം മുഴുവനും ബിൽ തുകയിലുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. കിരീടാവകാശിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 31 വരെ ഫിക്സഡ് ബില്ലിംഗ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് വൈദ്യുതി-ജല കാര്യ മന്ത്രി യാസ്സർ ഹുമൈധാൻ അറിയിച്ചു.

ഫിക്സഡ് ബില്ലിംഗ് സിസ്റ്റം വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ ബില്ലുകൾ അടയ്ക്കുന്നതിൽ കൂടുതൽ സൗകര്യം ലഭിക്കും. രജിസ്ട്രേഷൻ വഴി ഓട്ടോമാറ്റിക് ഡിഡക്ഷനുകൾ ഉണ്ടാകില്ലെന്നും, അംഗീകൃത ചാനലുകൾ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടമുള്ള പേയ്മെന്റ് രീതി തിരഞ്ഞെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

#BahrainEWA #FixedBillingSystem #ElectricityAndWater #BahrainNews #4PMNews

article-image

v vcvcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed