തെളിവുണ്ടെങ്കിൽ പ്രതികളെ കേൾക്കണോ?; മാസപ്പടി കേസിൽ പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതിയിൽ


ഷീബ വിജയൻ


കൊച്ചി: സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവ് മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇ ഡി കത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പിണറായി ഹര്‍ജിയില്‍ വാദിക്കുന്നു.

തെളിവുകളുണ്ടെങ്കില്‍ എഫ് ഐ ആര്‍ ഇടാന്‍ പ്രതികളെ കേള്‍ക്കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. അപ്പീല്‍ നിലനില്‍ക്കില്ലെന്നും പിണറായി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസ് എടുത്തെന്നും സര്‍ക്കാര്‍ അറിയിച്ചു. സിംഗിള്‍ ബെഞ്ച് കേസില്‍ എതിര്‍ കക്ഷിയല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കാൻ പ്രത്യേക അനുമതി ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയും, തുടര്‍ന്ന് നല്‍കിയ പുതിയ അനുമതി അപേക്ഷയാണ് പരിഗണിക്കുന്നത്. ഈ വിഷയത്തിൽ തനിക്കെതിരേ കേസില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

article-image

vbvbv

You might also like

  • Lulu Exchange
  • Straight Forward

Most Viewed