ഏഷ്യൻ സ്കൂളിൽ മാനസികാരോഗ്യ ബോധവൽക്കരണ ദിനം ആചരിച്ചു; വിവിധ പരിപാടികളോടെ കുട്ടികളും അധ്യാപകരും പങ്കാളികളായി
പ്രദീപ് പുറവങ്കര
മനാമ: മാനസികാരോഗ്യ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ ഏഷ്യൻ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ കൗൺസിലിംഗ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ വൈകാരിക ക്ഷേമം, ദയ, നന്ദി, പരസ്പര പിന്തുണ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.
മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ആരോഗ്യകരമായ രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനെക്കുറിച്ചും സ്കൂൾ പ്രിൻസിപ്പലും കൗൺസിലർമാരും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആവിഷ്കാരങ്ങൾക്കായി സ്കൂൾ ഇടനാഴികളിൽ സ്ഥാപിച്ച "ഗ്രാറ്റിട്യൂഡ് ജാർ", "മാനസികാരോഗ്യം പ്രധാനം" എന്ന സന്ദേശം നൽകുന്ന പോസ്റ്ററുകൾ എന്നിവ കുട്ടികളിൽ വലിയതോതിൽ പങ്കാളിത്തം ഉറപ്പാക്കി.
സ്കൂൾ മാനേജ്‌മെന്റ് ടീമിന്റെയും നേതൃത്വത്തിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി വിജയിപ്പിച്ചത്.
#MentalHealthAwareness #AsianSchoolBahrain #StudentWellbeing #BahrainNews #4PMNews
cvxvcxdf
eferwerwew
rffdsdfsdsf
adsdsdsa
cvzcdx
adsdfsdsd
dfsfdsfdsdsf
grdffgdf
dfsdsdsds

