ഹൂതികളുടെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ കാബിനറ്റ്


പ്രദീപ് പുറവങ്കര

മനാമ: സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തുന്ന നിരന്തരമായ ക്രിമിനൽ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ കാബിനറ്റ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് മന്ത്രിസഭ വ്യക്തമാക്കി.

ഗുദൈബിയ പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്തത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ, അമേരിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ കാബിനറ്റ് അനുശോചനം രേഖപ്പെടുത്തി.

ഇതിനുപുറമെ, മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങളിലെ മികവിന് തുടർച്ചയായ ഒമ്പതാം വർഷവും ബഹ്‌റൈൻ യു.എസിന്റെ ടയർ 1 പദവി നിലനിർത്തിയ സന്തോഷവും യോഗം പങ്കുവെച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രവർത്തനങ്ങളെ അധികൃതർ അഭിനന്ദിച്ചു.

article-image

dfsfgffg

You might also like

  • Lulu Exchange
  • Straight Forward

Most Viewed