ഒമാ­നി­ലെ­ ഇന്ത്യൻ സ്‌കൂ­ളു­കളിൽ അപേ­ക്ഷി­ച്ച മു­ഴു­വൻ വി­ദ്യാ­ർ­ത്ഥി­കൾ­ക്കും പ്രവേ­ശനം


മസ്‌ക്കറ്റ് : ഒമാനിലെ ആറ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥിൾക്കും പ്രവേശനം നൽകിയതായി ഇന്ത്യൻ സ്‌കൂൾ ബോർ‍ഡ് വാർത്താ കുറിപ്പിൽ‍ അറിയിച്ചു. കെ.ജി വൺ‍ മുതൽ ഒന്പതാം ക്ലാസ് വരെയാണ് ഓൺലൈൻ വഴി അപേക്ഷാ സംവിധാനം ഒരുക്കിയത്. 4422 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. മാർച്ച് ആദ്യവാരത്തിൽ നടന്ന നറുക്കെടുപ്പിൽ 4098 വിദ്യാർത്‍ഥികൾക്ക് പ്രവേശനം നൽകിയിരുന്നത്. 

വെയ്റ്റിംഗ് ലിസ്റ്റിലുള്ള 324 വിദ്യാർത്‍ഥികൾ‍ക്കാണ് രണ്ടാം ഘട്ട നറുക്കെടുപ്പിൽ അവസരംനൽകിയത്. വിവിധ സ്‌കൂളു കളിൽ ഷിഫ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇത്തവ ണയും മുഴുവൻ വിദ്യാർത്ഥി കൾക്കും പ്രവേശനം നൽകിയത്. അടുത്ത വർ‍ഷം ഏപ്രിലിൽ അൽ അൻസബ് സ്‌കൂളിന്റെപ്രവർത്തനം ആരംഭിക്കുമെന്നും ഇതോടെ നഗരത്തിലെ സ്‌കൂളുകളിൽ ഷിഫ്റ്റ് സംവിധാനം പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നും ഇന്ത്യൻ സ്‌കൂൾ ബോർഡ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed