പൊ­തു­മാ­പ്പ് പ്രയോ­ജനപ്പെ­ടു­ത്തണം : അനധി­കൃ­ത കു­ടി­യേ­റ്റക്കാ­ർ­ക്ക് വീ­ണ്ടും മു­ന്നറി­യി­പ്പു­മാ­യി­ കു­വൈ­ത്ത്


കുവൈത്ത് സിറ്റി : അടുത്ത മാസം‍ 22−ന് അവസാനിക്കുന്ന പൊതുമാപ്പ് ആനുകൂല്യം അനധികൃത കുടിയേറ്റക്കാർ പ്രയോജനപ്പെടുത്തണമെന്ന് കുടിയേറ്റവിഭാഗം മേധാവി അഭ്യർത്ഥിച്ചു. ജനുവരി 29−ന് ആരംഭിച്ച പൊതുമാപ്പ് ആനുകൂല്യം ഏപ്രില്‍ 22−ന് അവസാനിക്കും. രാജ്യത്ത് തുടരുന്ന അനധികൃത കുടിയേറ്റക്കാർ കാലാവധി തീരുന്നതിന് മുന്പ് രാജ്യം വിടുകയോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് 1,52,000−ത്തിലേറെ വിദേശികളാണ് അനധികൃതമായി താമസിച്ചിരുന്നത്. വിവിധ കാരണങ്ങളാൽ താമസരേഖയില്ലാതെ തുടരുന്നവർക്ക്, ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടുന്നതിനും രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുന്നതിനുമുള്ള അവസരമാണ് സർക്കാർ‍ അനുവദിച്ചത്.

എന്നാൽ മാർച്ച് 22 വരെയുള്ള ഔദ്യോഗിക കണക്കുകളനുസരിച്ച് ഇതിനകം 46,737 പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഇവരിൽ 30,052 പേർ രാജ്യം വിട്ടെന്നും ബാക്കിയുള്ളവർ താമസരേഖ ശരിയാക്കിയെന്നും കുടിയേറ്റവിഭാഗം ഡയറക്ടർ മേജർജനറൽ തലാൽ‍ അൽ മാറാഫ്യാണ് അറിയിച്ചത്.

ശേഷിക്കുന്ന ഒരുലക്ഷത്തിലേറെ അനധികൃത കുടിയേറ്റക്കാരിൽ 27,000 ത്തോളം ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇവരിൽ വലിയൊരു വിഭാഗം മലയാളികളും ഉൾപ്പെടുന്നതായാണ് ഇന്ത്യൻ എംബസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 22−ന് പൊതുമാപ്പ് അവസാനിക്കുന്നതോടെ അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള പരിശോധന കർശനമാക്കും. പിടിയിലാകുന്നവരെ കരന്പട്ടികയിൽ ഉൾപ്പെടുത്തി ശിക്ഷ കഴിഞ്ഞ്, പിന്നീടൊരിക്കലും രാജ്യത്ത് പ്രവേശിക്കാനാകാത്തവിധം നാടുകടത്തുന്നതാണെന്നും കുടിയേറ്റവിഭാഗം മുന്നറിയിപ്പിൽ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed