ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് മസ്കറ്റ് വനിതാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് സംഘടിപ്പിക്കുന്നു
മസ്കറ്റ് : ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ്, മലയാള വിഭാഗം അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് "സമഗ്രമായ ജീവിത വിജയം" നമ്മെ ബാധിക്കാത്ത വിഷയങ്ങൾ നമുക്ക് കണ്ടില്ലെന്ന് വയ്ക്കാം, ജീവിത പൂർണ്ണതക്കായി കൊച്ചു കൊച്ചു കലഹങ്ങൾ ഒഴിവാക്കേണ്ട വിധം എന്നീ വിഷയങ്ങളിൽ പ്രശസ്ത ബിഹേവിയർ കൺസൽട്ടന്റ് നിവേദിത റാം വനിതാ അംഗങ്ങളുമായി സംവദിക്കുന്നു. മാർച്ച് 8 നു റൂവി ഷെറാട്ടനു സമീപമുള്ള മലയാള വിഭാഗം ഹാളിൽ വൈകുന്നേരം 8 മുതൽ 9.30 വരെയാണ് പരിപാടി നടക്കുന്നതെന്ന് വനിതാ വിഭാഗം സെക്രട്ടറി സിന്ദു സുരേഷ് അറിയിച്ചു.

