ഒമാ­നിൽ വി­ലക്കയറ്റ നി­രക്ക് ഉയർന്നു­


മസ്്ക്കറ്റ് : ജനുവരിയിൽ ഒമാനിൽ വിലക്കയറ്റ നിരക്ക് ഉയർന്നതായി റിപ്പോർട്ട്. 2017 ജനുവരിയെ അപേക്ഷിച്ച് 0.05 ശതമാനം നാണയപ്പെരുപ്പം രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതി വിവര വിഭാഗം കണക്കുകൾ വ്യക്തമാക്കുന്നു.  

ഗാർഹികം, ജലം, ഇലക്ട്രിസിറ്റി, പാചകവാതകം, ഇന്ധനം എന്നീ മേഖലകളിലാണ് കൂടുതൽ‍ നാണയപ്പെരുപ്പമെന്ന് എൻ.സി.എസ്.ഐ റിപ്പോർ‍ട്ട് സൂചിപ്പിക്കുന്നു, 0.17 ശതമാനമാണ് വിലക്കയറ്റം.  വിദ്യാഭ്യാസ ചെലവ് 4.9 ശതമാനവും വിവിധ സേവനങ്ങൾക്ക് 0.62 ശതമാനവും ആരോഗ്യ മേഖലയിൽ1.58 ശതമാനവും വിലക്കയറ്റമുണ്ടായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed