മസ്ക്കറ്റ് ഫെ­സ്റ്റി­വലിന് തുടക്കമായി


മസ്ക്കറ്റ് : ഒമാനിലെ ദേശീയോത്സവമായ മസ്ക്കറ്റ് ഫെസ്റ്റിവലിന് തുടക്കം. 24 ദിവസം നീണ്ടുനിൽക്കുന്ന മേള ഫെബ്രുവരി പത്തിന് അവസാനിക്കും. ഒമാനി പരന്പരാഗത കലാ സാംസ്‌കാരിക പരിപാടികൾക്കാണ്  മസ്ക്കറ്റ് നഗരസഭ ഈ വർഷവും കൂടുതൽ പ്രാധാന്യം നൽകുക. മുൻ വർഷങ്ങളെ പോലെ വളരെ വ്യത്യസ്തതയാർന്ന മേളയാണ് മസ്ക്കറ്റ് നഗരസഭ ഈ വർഷവും ഒരുങ്ങിയിരിക്കുന്നത്.

അമിറാത് പാർക്ക്, റുമൈസിലെനസിം ഗാർഡൻ എന്നീ രണ്ട് പ്രധാന വേദികൾ ഉൾപ്പെടെ ആറ് വേദികളിലായിട്ടാണ് മേള നടക്കുക. ഒമാനി സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളാകും അമിറാത്ത് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ, വാണിജ്യ പ്രദർശനം, സാംസ്കാരിക പരിപാടികൾ, ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയവയും പാർക്കിൽ‍ ഉണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed