ദുബൈയിൽ 5000 ട്രക്കുകളിൽ സ്മാർട് മോണിറ്ററിംഗ് സംവിധാനം
ദുബൈ : ദുബൈയിൽ 5000 ട്രക്കുകളിൽ സ്മാർട് മോണിറ്ററിംഗ് ഉപകരണങ്ങൾ സ്ഥാപിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അധികൃതർ അറിയിച്ചു. സ്മാർട് സംരംഭത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും ജീവനും സ്വത്തിനും ഭീഷണി തടയുകയും ചെയ്യും. ഡ്രൈവർമാരുടെയും സഹായികളുടെയും സുരക്ഷയും ഉറപ്പാക്കുന്നതാണു പുതിയ സംവിധാനമെന്ന് ആർ.ടി.എ മോണിറ്ററിംഗ് ആൻഡ് ലൈസൻസിംങ് ഏജൻസി ഡയറക്ടർ മുഹമ്മദ് നബ്ഹാൻ പറഞ്ഞു.
വാഹനത്തിന്റെ പ്രശ്നങ്ങൾ, ഡ്രൈവറുടെ മനോഭാവം തുടങ്ങിയവ വിദൂരത്തിലിരുന്ന് വീക്ഷിക്കുന്ന സംവിധാനമാണിത്. ജബൽ അലി ഫ്രീസോണിലെ വെഹിക്കിൾസ് സേഫ്റ്റി സെന്ററിലാണു പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ 20 വർഷത്തിലേറെ പഴക്കമുള്ള ട്രക്കുകളിലാണു നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നത്.ഉപകരണം സ്ഥാപിച്ചിരിക്കുന്ന ട്രക്കുകൾ ആർ.ടി.എയുടെ സ്മാർട് മോണിറ്ററിംങ് സെന്ററുമായി ബന്ധിപ്പിക്കുമെന്ന് മുഹമ്മദ് നബ്ഹാൻ അറിയിച്ചു.
ഭാരവാഹനങ്ങൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നതും റോഡുക ളിൽ വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും പുതിയ സംവിധാനം സഹായിക്കും. ഇരുപ
തു വർഷത്തിലേറെ പഴക്കമുള്ള ട്രക്കുകളിൽ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ പതിനഞ്ച് വർഷ ത്തിലേറെ പഴക്കമുള്ളവയിലും ആയിരിക്കും ഉപകരണം സ്ഥാപിക്കുക.

