ഒമാനിൽ വാഹനാപകടം : ആറ് മലയാളികൾക്ക് പരിക്ക്


മസ്്ക്കറ്റ് : ഒമാനിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മസ്‌ക്കറ്റ് − സൂർ റൂട്ടിൽ തിബിയിൽ വെച്ചായിരുന്നു അപകടം. അവധി ദിനമായതിനാൽ വിനോദ യാത്രയ്ക്ക് പോയസംഘമാണ് അപകടത്തിൽപ്പെട്ടത്.  

തിബിയിലെ റോഡരികിൽ വാഹനം നിർത്തിയിട്ട് ഫോട്ടോയെടുക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സംഘത്തെ ഇടിക്കുകയായിരുന്നു. റോയൽ ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന മൂന്ന് നഴ്‌സുമാരും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ‌കണ്ണൂർ‍, കോട്ടയം സ്വദേശികളാണ് ഇവർ. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed