സൗദിയിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു
റിയാദ് : പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസിന് നിയന്ത്രണം ഏർപ്പെടുത്താൻ സൗദി അധികൃതർ ആലോചിക്കുന്നു. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിന് ഡ്രൈവർ വിസയിലല്ലാതെ വിദേശികൾക്ക് ലൈസൻസ് നിയന്ത്രിക്കാനാണ് ട്രാഫിക് ഡയറക്ടറേറ്റ് ആലോചിക്കുന്നത്.
നിലവിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് നിയന്ത്രണങ്ങളില്ല. ഒരു കോടി 10 ലക്ഷം വിദേശികൾ സൗദിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിദേശികൾക്ക് ലൈസൻസ് നിയന്ത്രിക്കുന്നതിലൂടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ച കൂടിയാലോചനകൾ ഗതാഗത മന്ത്രാലയവുമായി നടന്നു വരുകയാണെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബൻ അബ്ദുല്ല അൽ ബസ്സാമി പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വാഹനാപകട നിരക്കുള്ള രാജ്യം സൗദി അറേബ്യയാണ്. ലൈസൻസ് നിയന്ത്രിക്കുന്നതിലൂടെ അപകട നിരക്കു കുറക്കാനും ഗതാഗതം സുഗമമാക്കാനും കഴിയുമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ കണക്കുകൂട്ടൽ. തൊഴിലും വരുമാനവും പരിഗണിക്കാതെ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് വാഹനങ്ങൾ വർദ്ധിക്കാൻ ഇടയായിട്ടുണ്ട്. യോഗ്യത, ജോലി, ശന്പളം എന്നിവയുടെ അടിസ്ഥാനത്തിൽ വിദേശികൾക്ക് ലൈ അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം.
അതേസമയം അടുത്ത വർഷം മുതൽ വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വനിതകളും വാഹനങ്ങളുമായി നിരത്തിലിറങ്ങുന്പോൾ ഗതാഗതക്കുരുക്ക് രൂ ക്ഷമാകുമെന്ന്് അധികൃതർ കരു തുന്നു.


