ഒമാനിലെ ബർകയിൽ തീപിടിത്തം : എട്ട് മരണം
മസ്്ക്കറ്റ് : ബർക വിലായത്തിലെ അൽ സലാം മേഖലയിൽ വീടിന് തീപിടിച്ച് എട്ട് പേർ മരിച്ചു. സ്വദേശി യുവതിയും അഞ്ച് പെൺമക്കളും ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്.
വീട്ടുജോലിക്കാരിയും മരിച്ചവരിൽ പെടുന്നു. വീട്ടുടമസ്ഥനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
35 വയസുളള യുവതിയും 28കാരിയായ സഹോദരിയും ഏഴിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളുമാണ് മരിച്ചത്.


