അടി­സ്ഥാ­ന സൗ­കര്യ­ങ്ങൾ‍ വി­കസി­പ്പി­ച്ച് ഉന്നത നി­ലവാ­രമു­ള്ള വി­ദ്യാ­ഭ്യാ­സം ഉറപ്പ്­ വരു­ത്തും : യു­.പി­.പി­


മനാമ : ഇന്ത്യൻ സ്കൂളിലെ എല്ലാ വികസനവും ഏതെങ്കിലും ഒരു ഭരണസമിതിയുടെ കാലത്ത് മാത്രം സംഭവിച്ച അത്ഭുത പ്രതിഭാസമാണെന്ന് അവകാശപ്പെടുന്നില്ലെന്ന് യു.പി.പി കൺവീനർ എബ്രഹാം ജോൺ പറഞ്ഞു. മനാമയിൽ‍ നിന്ന് ഈസാ ടൗണിലേക്കും സിത്രയിൽ‍ നിന്ന് റിഫയിലേക്കുമുള്ള വളർ‍ച്ചയുടെ പടവുകൾ‍ അവിസ്മരണീയമാണ്. ഓരോ ഭരണ സമിതിയെ കുറിച്ചും അവരുടെ പ്രവർ‍ത്തനത്തെ കുറിച്ചും വിലയിരുത്തേണ്ടത് അതിന്‍റെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമായ വിദ്യാർ‍ത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും ജീവനക്കാരും, പൊതു സമൂഹവുമാണ്. എന്നിരുന്നാലും എതിർ‍ ചേരിയിലുള്ളവർ‍ അസത്യ പ്രചരണങ്ങളുടെ മൊത്തം വിതരണക്കാരായത് കൊണ്ട് തന്നെ ചില കാര്യങ്ങൾ‍ എടുത്ത് പറയാതെ വയ്യെന്നും അദ്ദേഹം പറഞ്ഞു. 

2008ൽ‍ ഫീസ് കൂട്ടിയില്ലെങ്കിൽ‍ നിശ്ചലമായി പോകും എന്ന് അന്നത്തെ കമ്മറ്റി പറഞ്ഞ സ്കൂളിനെ അന്ന് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ നേതൃ സേവനം ഏറ്റെടുത്ത യു.പി.പി അന്നുണ്ടായിരുന്ന കുട്ടികളുടെ എണ്ണം 6500ൽ‍ നിന്നും ആറ് വർ‍ഷം കൊണ്ട് 12500ൽ‍ പരം ആക്കി ഉയർ‍ത്തി. ഫീസ് വർ‍ദ്ധനവില്ലാതെ അഞ്ച്‌ വർ‍ഷം മുന്നോട്ട് നയിച്ചു. അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ശന്‍പള വർ‍ദ്ധനവ് തുടർ‍ച്ചയായി എല്ലാ വർ‍ഷവും നൽ‍കി. 2010 മുതൽ‍ 2014 വരെ മുതിർ‍ന്ന ക്ലാസ്സുകളിൽ‍ കുട്ടികളെ പിടിച്ചിരുത്താതെ തന്നെ മുഴുവൻ കുട്ടികളേയും പരീക്ഷക്കിരുത്തുകയും ഉയർ‍ന്ന വിജയ ശതമാനം കരസ്ഥമാക്കുകയും ചെയ്തു. സ്പോർ‍ട്്സ് ട്രാക്ക് ഉണ്ടാക്കുകയും കായിക പരിശീലനങ്ങളും സ്പോർ‍ട്്സ് ഡേയും സ്കൂളിന്‍റെ പാഠ്യേതര വിഷയങ്ങളിലെ മുഖ്യ ഭാഗമാക്കുകയും ചെയ്തു. 2011ൽ‍ ഡയമണ്ട് ജൂബിലി ബ്ലോക്ക് എന്ന പേരിൽ‍ വിശാലമായ മൂന്ന് നില കെട്ടിടം സ്കൂൾ‍ ഫണ്ട് ഉപയോഗിക്കുകയോ രക്ഷിതാക്കളിൽ‍ നിന്ന് പണം പിരിക്കുകയോ ചെയ്യാതെ സന്‍മനസ്സുള്ള വ്യക്തികളെ കണ്ടെത്തി അവരുടെ സഹായത്താൽ‍ പണിതതും, റിഫ ക്യാന്പസ് പണിതതും മറക്കാനാവാത്ത നേട്ടങ്ങളാണ്. ടാഗോർ‍ ബ്ലോക്ക് നവീകരിച്ച് ആയിരത്തോളം കുട്ടികൾ‍ക്ക് പഠന യോഗ്യമാക്കിയതും ജഷൻമാൾ‍ ഓഡിറ്റോറിയം നവീകരിച്ചതും, മൾ‍ട്ടിപർ‍പ്പസ് ഹാൾ‍ പണിതതും, ചരിത്രത്തിലാദ്യമായി റിഫാ ക്യാന്‍പസിൽ‍ ലാൻ‍ഗ്വേജ് ലാബ് തുടങ്ങിയതും യു.പി.പിയുടെ കാലത്ത് നടന്ന എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർ‍ത്തനങ്ങളിൽ‍ ചിലത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കളോട് പൊള്ള വാഗ്ദാനങ്ങൾ‍ നൽ‍കിയും അസത്യപ്രചരണങ്ങൾ‍ നടത്തിയും അധികാരത്തിലെത്തിയ ശേഷം തികച്ചും വിരുദ്ധമായി പ്രവർ‍ത്തിക്കുന്ന രീതി അന്തസ്സുള്ള ഒരു ഭരണകർ‍ത്താവിനോ ഒരു ഭരണ മുന്നണിക്കോ ഒട്ടും ചേർ‍ന്നതല്ല. തങ്ങൾ‍ ഭരണത്തിലെത്തിയാൽ‍ ഫീസ് കൂട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്ന് വർ‍ഷമായി അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ആനുകൂല്യങ്ങൾ‍ തടഞ്ഞ് വെച്ചിട്ട് നേട്ടമുണ്ടാക്കിയെന്ന് പറയുന്നത് തികച്ചും അപലപനീയമാണ്. അസത്യങ്ങൾ‍ നിറഞ്ഞതും, മാന്യതയുമില്ലാത്തതുമായ നുണ പ്രചരണങ്ങൾ‍ യു.പി.പി ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹയർ‍ എജുക്കേഷൻ എന്ന രക്ഷിതാക്കളുടെ സ്വപ്ന പദ്ധതി യാഥാർ‍ത്ഥ്യമാക്കുന്നതിന് ശ്രമിക്കുക, എ.സിയും ബസ്സും ക്ലാസ്സ് റൂമും ബാത്ത് റൂമുകളും വൃത്തിയും കുറ്റമറ്റതാക്കുക, അദ്ധ്യാപകർ‍ക്കും ജീവനക്കാർ‍ക്കും വേതന വർ‍ദ്ധനവുകൾ‍ കൃത്യമായി നടപ്പിലാക്കുക, സാന്‍പത്തികമായും അല്ലാതെയും പിന്നോക്കം നിൽ‍കുന്ന കുട്ടികൾ‍ക്ക് കൈതാങ്ങായി നിന്ന് അവരെ മുഖ്യ ധാരയിൽ‍ സമന്‍മാരായി പങ്കാളികളാക്കുക, രക്ഷിതാവിന്‍റെ ഏതൊരാവശൃത്തിനും ചെർ‍മാന്‍റെയോ കമ്മറ്റിയംഗങ്ങളുടേയോ സാന്നിധൃവും ഇടപെടലും ഉറപ്പ് വരുത്തുക, എല്ലാവർ‍ക്കും അഡ്മിഷൻ നൽകാവുന്ന രീതിയിയിൽ‍ സൗകര്യങ്ങളും വികസനങ്ങളും നടപ്പിലാക്കുക എന്നിവയാണ് യു.പി.പി പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed