വിദേശികൾക്ക് വിസ തനിയെ പുതുക്കാനുള്ള സംവിധാനം കുവൈത്ത് നടപ്പാക്കുന്നു
കുവൈത്ത് സിറ്റി : വിദേശികളുടെ വിസ തനിയെ പുതുക്കുന്നതിനുള്ള സംവിധാനം ആവിഷ്കരിക്കുമെന്ന് താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽമറാഫി അറിയിച്ചു. വിവിധ കന്പനികളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണിത്.
കന്പനികളിൽ ജോലിചെയ്യുന്നവരുടെയും കുടുംബാംഗങ്ങളുടെയും വിസ പുതുക്കുന്നതിന് ഓട്ടമാറ്റിക് റിന്യുവൽ സംവിധാനം വരുന്നതോടെ ചെലവ് ചുരുക്കാനാവും.
ഓഫീസുകളിൽ ഓഡിറ്റർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ എണ്ണം കുറയ്ക്കാനാവും. സമയവും അധ്വാനവും കുറച്ചുമതിയെന്നതാണ് നേട്ടം. ആശ്രിത വിസയിൽ കുവൈത്തിൽ കഴിയുന്നവർക്ക് 21 വയസ്സ് പൂർത്തിയായാൽ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് മാൻപവർ അതോറിറ്റിക്ക് അധികാരമുണ്ടാകും.
അതേസമയം വിവാഹമോചിതരായ സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വിസ പുതുക്കാത്ത വിവാഹമോചിതർ രാജ്യം വിടേണ്ടിവരും.
21വയസ്സിന് മുകളിലുള്ളവർ ആശ്രിത വിസയിൽ തുടരണമെങ്കിൽ അവർ വിദ്യാർ ത്ഥികളായിരിക്കണം. പ്രായവും അവർ പഠിക്കുന്ന കാലവും പരിഗണിച്ചാകും ആനുകൂല്യം നൽകുക. അല്ലാത്തപക്ഷം അവർ ആശ്രിത വിസയിൽ നിന്ന് മാറണം.


