ഒമാ­നിൽ വാ­ഹനം മറി‍‍‍‍­‍‍‍‍ഞ്ഞ്­ മലയാ­ളി­ മരി­ച്ചു­


സലാല : സലാലക്ക് സമീപം മർമൂലിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി നിട്ടുർ സ്വദേശി പരേതനായ പൊയിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ ആലി പൊയിൽ (50) ആണ് മരിച്ചത്. ഒട്ടകവുമായി ഇടിച്ചാണ് വാഹനം മറിഞ്ഞത്. ബേക്കറിയിലായിരുന്നു ആലി ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ ഡെലിവറി വാഹനത്തിൽ മടങ്ങി വരുന്നതിനിടെ റോഡ് മുറിച്ച്കടക്കുന്ന ഒട്ടകത്തെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഒരുവശത്തേക്ക് മറിഞ്ഞുവീണ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.

റോയൽ ഒമാൻ പോലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed