എം എം എസ് എഡ്യൂക്കേയർ വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി


പ്രദീപ് പുറവങ്കര

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി വിദ്യാദരം 2026 വിദ്യാഭ്യാസ അവാർഡ് വിതരണം സംഘടിപ്പിച്ചു,10,12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പദ്ധതി ആണിത്, ഒപ്പം നാട്ടിൽ പഠിച്ചു വിജയിച്ച മക്കളുടെ ബഹ്‌റൈനിൽ ഉള്ള മുഹറഖ് മലയാളി സമാജം അംഗങ്ങളായ രക്ഷിതാക്കളെയും ആദരിച്ചു,മുഹറഖ് സമാജം ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതം ആശംസിച്ച ചടങ്ങ് ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കോളിക്കൽ ഉദ്ഘാടനം ചെയ്തു, പരിപാടിയുടെ കോർഡിനേറ്റർ കൂടിയായ വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, മറ്റ് ഭാരവാഹികളായ പ്രമോദ് കുമാർ വടകര, ബാഹിറ അനസ്, മൊയ്ദീ ടിഎംസി, ഹാഷിം എന്നിവർ അവാർഡുകൾ വിതരണം ചെയ്തു, ട്രഷറർ ശിവശങ്കർ നന്ദി അറിയിച്ചു.

article-image

fdsfdgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed