ഇന്ത്യൻ ക്ലബ് വോളിബോൾ ടൂർണമെന്റ് 2026: ടീം ഇന്റർലോക്കും സിന്ദിക്കാത്തോയും കിരീടം ചൂടി
പ്രദീപ് പുറവങ്കര
മനാമ: ആവേശം അണപൊട്ടിയ മത്സരങ്ങൾക്കൊടുവിൽ ദി ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച 'ഇന്ത്യൻ പ്രവാസി പുരുഷ-വനിതാ വോളിബോൾ ടൂർണമെന്റ് 2026' ജൂൺ 12 വെള്ളിയാഴ്ച സമാപിച്ചു. ഇന്ത്യൻ ക്ലബിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടന്ന മത്സരങ്ങളിൽ മികച്ച കായികക്ഷമതയും സ്പോർട്സ്മാൻഷിപ്പും പ്രകടമാക്കിയാണ് പുരുഷന്മാരുടെ വിഭാഗത്തിൽ ടീം ഇന്റർലോക്കും വനിതാ വിഭാഗത്തിൽ ടീം സിന്ദിക്കാത്തോയും കിരീടമണിഞ്ഞത്.
ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ പ്രവാസി പുരുഷന്മാരുടെ വിഭാഗത്തിൽ 12 പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. ഫൈനലിൽ ശക്തരായ ടീം കെ.സി.എ-യെ നേരിട്ട ടീം ഇന്റർലോക്ക് കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഇന്റർലോക്ക് ട്രോഫിയോടൊപ്പം 300 ഡോളർ ക്യാഷ് പ്രൈസും സ്വന്തമാക്കി. റണ്ണേഴ്സ് അപ്പായ ടീം കെ.സി.എ ട്രോഫിയും 200 ഡോളർ ക്യാഷ് പ്രൈസും നേടി.
erter

