എന്റെ അമ്മ


സപ്ന അനു ബി. ജോർജ്ജ്

എന്നെ­ന്നും തഴു­കാ­നാ­യി­, മന്ദമാ­രു­തനാ­യി­ വർ­ഷങ്ങൾ,
കാ­റ്റി­ന്റെ­ വേ­ഗത്തിൾ‍‍, നി­മി­ഷങ്ങളാ­യി­ ഇനി­യെ­ന്നും
ഓർ­മ്മകൾ മാ­ത്രമാ­യി­, മെ­ഴു­കു­തി­രി­വെ­ട്ടമാ­യി­ മാ­ത്രം
പ്രാ­കാ­ശി­ക്കു­മോ­ എൻ ‍മു­ന്നിൽ ഇനി­യു­ള്ള സന്ധ്യകളിൽ! ‍

ക്ഷമയു­ടെ­ പ്രതീ­കം അനു­കന്പയു­ടെ­ തീ­ർ‍ത്ഥം, സ്നേ­ഹത്തി­ന്‍റെ­ പാ­രാ­വാ­രം. കവി­കളും കവി­തകളി­ലും ലി­ഖി­തങ്ങളി­ലും എത്ര എഴു­തി­യാ­ലും തീ­രാ­ത്ത വി­ഷയം. ആർ­ക്കും പൂ­ർ­ണ്ണ അർ­ത്ഥം മനസ്സി­ലാ­ക്കാൻ ഇടം കൊ­ടു­ത്തി­ട്ടി­ല്ലാ­ത്ത, ആരും തന്നെ­ നി­ർ­വ്വചനം എഴു­തി­ച്ചേ­ർ­ത്തി­ട്ടി­ല്ലാ­ത്ത സ്നേ­ഹപർ­വ്വം ആണ് അമ്മ. എന്‍റെ­ മനസ്സി­ലും ജീ­വി­തത്തി­ലും ശക്തമാ­യി­ പ്രകടമാ­യി­രു­ന്ന, എന്നാൽ ഒരു­ സു­ഹൃ­ത്തി­ന്‍റെ­ ലാ­ഘവത്തോ­ടെ­ എന്നും എന്നെ­ മനസ്സി­ലാ­ക്കി­യി­രു­ന്ന, എന്നും എപ്പോ­ഴും, എനി­ക്ക് ധൈ­ര്യത്തോ­ടെ­ ഓർ‍ക്കാൻ സാ­ധി­ക്കു­ന്ന എന്‍റെ­ അമ്മ. ജീ­വി­തത്തി­ന്‍റെ­ എല്ലാ­ കഥകളു­ടെ­ ഓർ­മ്മകൾ­ക്കി­ടയിൽ വ്യക്തമാ­യി­ പ്രകടമാ­കു­ന്ന, തെ­ളി­ഞ്ഞു­ വരു­ന്ന ഒരു­ മു­ഖം. ഏതൊ­രു­ പ്രശനങ്ങളു­ടെ­ ഇടയി­ലും മനസ്സിൽ ഓർ­ക്കു­ന്പോ­ൾ­ത്തന്നെ­ പരി­ഹാ­രവു­മാ­യെ­ത്തു­ന്ന മനസ്സ്. അതി­ലും അപ്പു­റത്താ­യി­, എല്ലാ­ പ്രശ്നങ്ങൾ­ക്കും പരി­ഹാ­രങ്ങളും ഉത്തരങ്ങളും ക്ഷാ­മമി­ല്ലാ­തെ­ എത്തു­ന്നു­. എന്‍റെ­ ചോ­ദ്യങ്ങൾ തീ­രു­ന്നതി­നു­ മു­ന്­പ് , മറു­ചോ­ദ്യങ്ങൾ എത്തു­ന്നു­. അവയി­ലൂ­ടെ­ എന്‍റെ­ ഉത്തരങ്ങളി­ലേ­ക്ക് നമ്മളെ­തന്നെ­ എത്തി­ക്കു­ന്നു­. ആ ഉത്തരങ്ങൾ നമ്മു­ടെ­ മനസ്സിൽ നി­ന്നു­ വരു­ന്നതാ­യതു­കൊ­ണ്ട് നമ്മളു­മാ­യി­ പൂ­ർ­ണ്ണമാ­യി­ പൊ­രു­ത്തപ്പെ­ടു­ന്നവയാ­യി­രി­ക്കും എപ്പോ­ഴും. ശാ­സനകൾ­ക്ക് സ്നേ­ഹത്തി­ന്‍റെ­ തലോ­ടൽ പരി­ഭവങ്ങൾ­ക്ക് ലാ­ളനയു­ടെ­ താ­രാ­ട്ട്. എന്തി­നേ­റെ­ ഇല്ലാ­യ്മകൾ പോ­ലും ആഘോ­ഷങ്ങളാ­ക്കു­ന്ന സ്നേ­ഹം... നമ്മു­ടെ­ പല ഏടു­കളും എടു­ത്തു­ നോ­ക്കു­ന്പോൾ എല്ലാ­വരു­ടെ­യും ജീ­വി­തത്തി­ന്‍റെ­ പ്രത്യക്ഷമാ­യ ഒരു­ വലി­യ ഭാ­ഗം അമ്മയു­ടേ­താ­ണ്. കു­ടുംബനാ­ഥൻ എന്ന അച്ഛന്‍റെ­ പ്രതി­ച്ഛാ­യ ഒരു­ നി­ഴൽ മാ­ത്രമാ­ണ്. എന്നി­രു­ന്നാ­ലും അച്ഛൻ എന്ന നി­ലയിൽ തീ­രു­മാ­നങ്ങൾ എടു­ക്കു­ന്പോൾ‍‍, ആംഗ്യം, കണ്ണ്, ചി­രി­, ഒരു­ മു­ഖഭാ­വം, മൂ­ളൾ എന്നീ­ ശാ­രീ­രി­കഭാ­ഷകളാൽ തീ­രു­മാ­നങ്ങളു­ടെ­ അവസാ­നക്കല്ല് എന്നും അമ്മയിൽ നി­ന്നു­ തന്നെ­യാണ് വരു­ന്നത്. ഇത് അതീ­വശ്രദ്ധയോ­ടും­, ജാ­ഗ്രതയോ­ടുംകൂ­ടി­, കു­ട്ടി­കളു­ടെ­ യാ­തൊ­രു­ അറി­വും ഇല്ലാ­തെ­, എല്ലാ­ തീ­രു­മാ­നങ്ങളും അച്ഛൻ ഏടു­ത്തു­ എന്നു­ തന്നെ­യാണ് സ്ഥി­രീ­കരി­ക്കപ്പെ­ടു­ന്നത്. തനി­ക്കു­വേ­ണ്ടി­ ഒരു­ നല്ലവാ­ക്കും നന്ദി­യും പ്രതീ­ക്ഷി­ക്കാ­തെ­, എല്ലാം എല്ലാ­വർ­ക്കും വേ­ണ്ടി­ ചെ­യ്യു­ന്ന അമ്മ. എവി­ടെ­ തെ­റ്റു­പറ്റു­ന്നു­, എവി­ടെ­യാണ് പാ­ളി­ച്ച പറ്റി­യത് അല്ലെ­ങ്കിൽ വരാൻ സാ­ദ്ധ്യതയു­ള്ളത് എന്ന്­ കാ­ലേ­കൂ­ട്ടി­ തീ­രു­മാ­നി­ക്കു­ന്നു­. എന്‍റെ­ മകൻ, മകൾ ഇന്നത്­ ചെ­യ്താൽ അതി­ന്‍റെ­ വരുംവരാ­യ്കകൾ നേ­രേ­ത്തെ­ തന്നെ­ അമ്മയ്ക്കറി­യാം. അമ്മയു­ടെ­ ശരീ­രത്തി­ന്‍റെ­ ഭാ­ഗമാ­യ സ്വന്തം മക്കളു­ടെ­ കഴി­വും, പരി­മി­തി­കളും‍‍, എത്രടം വരെ­ അവരു­ടെ­ മനസ്സും ശരീ­രവും ചെ­ന്നെ­ത്തും എന്ന് അതേ­പടി­ മനസ്സി­ലാ­ക്കാൻ അമ്മയ്ക്ക് കഴി­യു­ന്നു­.

'സ്വന്തം, സ്വാ­ർ­ത്ഥത' എന്നീ­ രണ്ടു­വാ­ക്കു­കൾ ജീ­വി­തത്തിൽ നി­ന്നും, മനസ്സിൽ നി­ന്നും പ്രവർ­ത്തി­യിൽ നി­ന്നും എടു­ത്തു­ കളയു­ന്നു­ അമ്മ. പു­തി­യ ഉടു­പ്പും ബു­ക്കും, വെ­ള്ള നി­റത്തി­ലു­ള്ള റി­ബ്ബണും, പച്ച പി­നോ­ഫോം യൂ­ണി­ഫോ­മു­വാ­യി­ സ്കൂ­ളി­ന്‍റെ­ പടി­വാ­തി­ലു­കൾ അമ്മയു­ടെ­ കൈ­ പി­ടി­ച്ചു­ കയറി­. സ്കൂൾ ടീ­ച്ചർ കൂ­ടി­യാ­യ അമ്മയു­ടെ­ പി­ച്ചും, ഞു­ള്ളും എന്‍റെ­ സ്കൂൾ ജീ­വി­തവും പഠനവും ഏറെ­ ലളി­തമാ­ക്കി­. കൂ­ട്ടു­കാ­രും ദി­വസങ്ങളും ഓടി­ മറഞ്ഞു­കൊ­ണ്ടേ­യി­രു­ന്നു­. വളർ­ന്നു­ വരു­ന്ന എന്നെ­ സ്ത്രീ­ത്വത്തി­ന്‍റെ­ കൈ­പി­ടി­ച്ചു­യർ­ത്തു­ന്പോൾ‍‍, അമ്മയു­ടെ­ തലോ­ടലി­ന്‍റെ­ ചെ­റു­ചൂ­ടിൽ ഞാൻ എന്‍റെ­ പരി­ഭ്രാ­ന്തി­കൾ­ക്ക് കടി­ഞ്ഞാ­ണി­ട്ടു­.

കൂ­ട്ടു­കാ­രും, സു­ഹൃ­ത്തു­ക്കളും എല്ലാം ഒത്തി­ണങ്ങി­യ എന്‍റെ­ കോ­ളേജ് ജീ­വി­തത്തിൽ ഒന്നി­നും തന്നെ­ എനി­ക്ക്­ അമ്മ തടസ്സം നി­ന്നി­ല്ല. പക്ഷെ­ എല്ലാ­ത്തി­നും ഒരു­ പരി­ധി­യു­ണ്ട്, അത് എവി­ടെ­ എപ്പോ­ എങ്ങി­നെ­ എന്ന്­ പറഞ്ഞു­തന്നു­. മനസ്സി­ന്‍റെ­ വി­ലക്കു­കൾ തീ­രു­മാ­നി­ക്കാ­നു­ള്ള പരി­ധി­യും ഉപദേ­ശി­ച്ചു­ തന്നു­. തീ­രു­മാ­നം സ്വന്തമാ­യി­രി­ക്കും, അത് തീ­രു­മാ­നി­ക്കാ­നു­ള്ള മനസി­ന്‍റെ­ പക്വത എന്‍റെ­ അമ്മ എന്നെ­ പഠി­പ്പി­ച്ചു­. എന്‍റെ­ ആദ്യാ­നു­രാ­ഗങ്ങൾ അമ്മയു­ടെ­ ചൂ­രലി­ന്‍റെ­ ചൂ­ടറി­ഞ്ഞു­. എന്നാൽ ജീ­വി­തത്തി­ന്‍റെ­ അർ­ത്ഥം കോ­ർ­ത്തി­ണക്കപ്പെ­ടേ­ണ്ട മു­ഖത്തി­ന്­ നേ­രെ­ അമ്മ പു­ഞ്ചി­രി­ച്ചു­. ധൈ­ര്യം വാ­രി­ക്കോ­രി­ത്തന്ന ആ മു­ഖത്തെ­ ചി­രി­ എനി­ക്ക് പി­താ­വി­ന്‍റെ­ മു­ന്നിൽ അവതരി­പ്പി­ച്ചനു­വാ­ദം വാ­ങ്ങാ­നു­ള്ള ധൈ­ര്യം തന്നു­.

വീ­ടും വീ­ട്ടു­കാ­രും, സ്വന്തം, ബന്ധം ഇവയ്ക്കെ­ല്ലാം അർ­ത്ഥങ്ങൾ ജീ­വി­തത്തിൽ അവയു­ടെ­ ആവശ്യകത മനസ്സി­ലാ­ക്കി­ത്തന്നു­. വാ­ക്കു­കളെ­ക്കാ­ളേ­റെ­ പെ­രു­മാ­റ്റത്തി­ലൂ­ടെ­ ബന്ധങ്ങളു­ടെ­ കെ­ട്ടു­റപ്പു­കൾ വരു­ത്താം എന്ന് അമ്മ പഠി­പ്പി­ച്ചു­. വാ­ക്കു­കളും, പെ­രു­മാ­റ്റങ്ങളു­മാ­യി­ സ്വയം ക്ഷമയു­ടെ­ പാ­രാ­വാ­രമാ­യി­ അമ്മ. ബന്ധങ്ങളു­ടെ­ കെ­ട്ടു­റപ്പും, അതി­ന്‍റെ­ ആവശ്യകതയും ഓതി­ത്തന്നു­. “പരസ്പര സ്നേ­ഹമി­ല്ലാ­തെ­ ജീ­വി­ക്കാൻ, എല്ലാം പൊ­ട്ടി­ച്ചെ­റി­യാൻ എല്ലാ­വർ­ക്കും സാ­ധി­ക്കും, എന്നാൽ ബന്ധങ്ങൾ നി­ലനി­ർ­ത്തി­ക്കൊ­ണ്ടു­ പോ­കാൻ എല്ലാ­വർ­ക്കും സാ­ധി­ക്കി­ല്ല. ഞാൻ ഇന്ന്­ ചെ­യ്യു­ന്ന കാ­ര്യങ്ങൾ നീ­ നി­ന്‍റെ­ കു­ട്ടി­കൾ­ക്ക് പി­ന്നീട് പറഞ്ഞു­ കൊ­ടു­ക്കു­ന്പോൾ, ഇന്ന് അമ്മ പറയു­ന്നത് അന്ന്­ നീ­ മനസ്സി­ലാ­ക്കും.” ഇന്ന് എന്‍റെ­ മക്കൾ­ക്ക് ഞാ­നൊ­രമ്മയാ­യപ്പോൾ എന്‍റെ­ അമ്മയു­ടെ­ ക്ഷമയും, അന്നത്തെ­ എന്‍റെ­ അക്ഷമയും ഞാൻ മനസ്സി­ലാ­ക്കി­.
എന്‍റെ­ തീ­രു­മാ­നങ്ങളെ­യും സ്നേ­ഹത്തെ­യും മറി­കടന്ന്, എന്‍റെ­ അമ്മ എന്നെ­ വി­ട്ടു­ പി­രി­ഞ്ഞു­ 2002ൽ, ക്യാ­ൻ­സറി­ന്‍റെ­ പി­ടി­യിൽ അമ്മ വെ­ന്തു­ വെ­ണ്ണി­റാ­യി­. നേ­ര­ത്തെ ഒന്നു­ തീ­രു­മാ­നി­ച്ചു­റക്കാ­ത്ത യാ­ത്ര. എന്‍റെ­ മനസ്സി­ന്‍റെ­ ധൈ­ര്യം നി­ന്ന നി­ൽ­പ്പിൽ ചോ­ർന്നു­, ആരു­ടെ­യും സ്വാ­ന്തനങ്ങൾ എന്‍റെ­ മനസ്സി­ന്റെ­ സങ്കടങ്ങളെ­ തടഞ്ഞു­നി­ർ­ത്തി­യി­ല്ല, ആശ്വസി­പ്പി­ച്ചി­ല്ല... ഒരി­ക്കലും തി­രു­ച്ചു­ കി­ട്ടാ­ത്ത എന്‍റെ­ അമ്മയു­ടെ­ സ്നേ­ഹത്തി­നാ­യി­ ഞാ­നി­ന്നും കാ­ത്തി­രി­ക്കു­ന്നു­.

ഒരടി­ക്കു­റി­പ്പ്:- ക്യാ­ൻ­സർ വാ­രമയി­ ആഘോ­ഷി­ക്കു­ന്ന ഈ വാ­രത്തി­നാ­യി­ സമർ­പ്പി­ക്കു­ന്നു­. 'നമ്മളും അകലെ­യല്ല' എന്ന ഈ വർ­ഷത്തെ­ ക്യാ­ൻ­സർ ദി­ന സന്ദേ­ശം ഇത്‌ നമ്മെ­ ഓർ­മ്മപ്പെ­ടു­ത്തു­ന്നു­ണ്ട്‌. നര മാ­റു­മെ­ങ്കിൽ, കാ­ലം ചു­ളി­വു­കൾ മാ­റ്റു­മെ­ങ്കിൽ, കാ­ലം കൊ­ടി­യ ദുഃഖങ്ങൾ മാ­റ്റു­ന്നെ­ങ്കിൽ ക്യാ­ൻസറെ­ന്ന കോ­ശങ്ങളു­ടെ­ നാ­ശവും നഷ്ടവും മാ­റു­ന്നതാ­ണ്. മാ­റേ­ണ്ടത് നമ്മു­ടെ­ ചി­ന്തകളാ­ണ്. അറി­യേ­ണ്ടതി­നെ­ അറി­ഞ്ഞാൽ രോ­ഗവും വളരു­ന്നി­ല്ല. അനന്തമാ­യ പ്രകൃ­തി­യു­ടെ­ കരു­ത്തിൽ ഞാൻ ജീ­വി­ക്കു­ന്നു­. ആത്മാ­വി­ന്റെ­ അഗ്നി­ ഞാൻ വഹി­ക്കു­ന്നു­, ജീ­വനെ­യും രോ­ഗ ശമനത്തെ­യും ഞാൻ വഹി­ക്കു­ന്നു­”
(ഋഗ്വേ­ദം )

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed