താജ്മഹലിലെ ഉറൂസ് തടയണം; കോടതിയെ സമീപിച്ച് ഹിന്ദുമഹാസഭ


താജ്മഹലിൽ‍ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഹർ‍ജിയുമായി ഹിന്ദുമഹാസഭ. ആഗ്ര കോടതിയിലാണ് ഹിന്ദു മഹാസഭ ഹർ‍ജി സമർ‍പ്പിച്ചിരിക്കുന്നത്. ഈ വർ‍ഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതൽ‍ എട്ട് വരെ നടക്കാനിരിക്കെയാണ് ഹർ‍ജിയുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയിരിക്കുന്നത്. താജ്മഹൽ‍ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉറൂസിനെതിരെ ഹിന്ദു മഹാസഭ ഹർ‍ജി നൽ‍കിയിരിക്കുന്നത്. ഇങ്ങനെയൊരു സ്മാരകത്തിൽ‍ മതപരമായ ആചാരങ്ങൾ‍ നടത്തുന്നത് ശരിയല്ലെന്നാണ് ഹർ‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രാചീനമായ ഹിന്ദു മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹർ‍ജിയിൽ‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 

ഇതുമായി ബന്ധപ്പെട്ട ചില തെളിവുകളും രേഖകളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം.ഉറൂസ് നടത്തുന്നത് തടയാൻ കോടതി നിരോധന ഉത്തരവിറക്കണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം. ഉറൂസിന്റെ ഭാഗമായി താജ്മഹലിൽ‍ സൗജന്യ പ്രവേശനം അനുവദിക്കുന്നതിനേയും ഹിന്ദുമഹാസഭ കോടതിയിൽ‍ ചോദ്യം ചെയ്തു. താജ്മഹലിൽ‍ നടക്കുന്ന ഉറൂസിനെതിരെ ഹിന്ദുമഹാസഭ ദീർ‍ഘകാലമായി എതിർ‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ‍ വിഷയം അവർ‍ കോടതിയ്ക്ക് മുന്നിലെത്തിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാർ‍ച്ച് 4ന് കോടതി വാദം കേൾ‍ക്കും.

article-image

zdszv

You might also like

  • Lulu Exchange
  • Straight Forward

Most Viewed