ഹമദ് രാജാവും ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും കൂടികാഴ്ച്ച നടത്തി

കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്‌സിസ്റ്റൻസ് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും അംഗങ്ങളും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി കൂടികാഴ്ച്ച നടത്തി. സഫരിയ പാലസിൽ നടന്ന പരിപാടിയിൽ വിവിധ മതനേതാക്കൾ പങ്കെടുത്തു.
ബഹ്റൈൻ മുമ്പോട്ട് വെക്കുന്ന മതസഹിഷ്ണുതയും സാംസ്കാരിക സമന്വയവും വരും കാലങ്ങളിലും തുടരുമെന്ന് കൂടികാഴ്ച്ചയിൽ ബഹ്റൈൻ രാജാവ് വ്യക്തമാക്കി. വിവിധ വിശ്വസങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സെന്ററിന് എല്ലാ ആശംസകളും അദ്ദേഹം തന്റെ കൂടികാഴ്ച്ചയിൽ നേർന്നു.
szfzf
dfd