എൽ.കെ അദ്വാനിക്ക് ഭാരതരത്ന


മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന ലാൽകൃഷ്ണ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന. പുരസ്ക്കാരം നൽകുന്ന വിവരം സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. 

ഇന്ത്യയുടെ വികസനത്തിന് അദ്വാനി നൽകിയ സംഭാവനകൾ വലുതെന്ന് അഭിനന്ദന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബിഹാറിലെ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും മരണാനന്തര ബഹുമതിയായി ഈ വർഷം ഭാരതരത്ന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്വാനിക്കും ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്.

article-image

azfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed