40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റും ; ധനമന്ത്രി


40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യക്ക് വൻ നേട്ടങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കും. ഇന്ത്യൻ വിമാനക്കമ്പനികൾ 1000 പുതിയ വിമാനങ്ങൾക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സാങ്കേതിക രംഗത്തെ യുവാക്കൾക്ക് ഇത് സുവർണ കാലമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

50 വർഷം വരെ പലിശരഹിതമായി ഒരുലക്ഷം കോടിയുടെ ദീർഘകാല വായ്പ അനുവദിക്കും. പി.എം മുദ്ര യോജനയിലൂടെ 22.5 ലക്ഷം കോടി സംരംഭകർക്കും യുവാക്കൾക്കും വായ്പയായി നൽകി. വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകി. പത്ത് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനം വർധിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

article-image

ോ്േ്േ്േോോ്േോ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed