രാജ്യത്ത് ചൈനീസ് വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു


രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്‌സൈറ്റുകളും, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. നേരത്തെ ഇത്തരം സൈറ്റുകൾക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി.

അന്വേഷണത്തിലൂടെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ സൈറ്റുകളാണ് നിരോധിച്ചത്. സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു. 2022ല്‍ 28 ചൈനീസ് വായ്പ ആപ്പുകള്‍ക്കെതിരെ പരാതി വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 98 അനധികൃത വായ്പ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞത്.

You might also like

  • Straight Forward

Most Viewed