വ്യാജ നിയമന ഉത്തരവ് കേസ്: യൂത്ത് കോൺഗ്രസ് നേതാവ് കൂടുതൽ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്


തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കൂടുതൽ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലാണ് കേസിൽ ഒടുവിൽ അറസ്റ്റിലായത്. കൂടുതൽ പേർക്ക് വ്യാജ നിയമന ഉത്തരവ് നൽകിയതായും പൊലീസ് വ്യക്തമാക്കി.

അരവിന്ദ് ബവ്കോയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്നും പൊലീസ് കണ്ടെത്തി. അരവിന്ദന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കാളിത്തമുള്ളതായും പൊലീസിന് തെളിവ് ലഭിച്ചു. കൺന്റോൺമെന്റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

article-image

dssddsadsadsds

You might also like

  • Straight Forward

Most Viewed