എക്സിറ്റ് പോൾ ഫലങ്ങൾ വന്നെങ്കിലും ആത്മവിശ്വാസത്തോടെ പാർട്ടികൾ

ന്യൂ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നെങ്കിലും ആത്മവിശ്വാസം കൈവിടാതെ പാർട്ടികൾ. രാജസ്ഥാനിൽ ബിജെപിയിലേക്ക് അധികാര മാറ്റവും ഛത്തീസ്ഗഡിൽ കോൺഗ്രസിന് ഭരണ തുടർച്ചയുമാണ് ഭൂരിഭാഗം ഫലങ്ങളും പ്രവചിച്ചത്. എന്നാൽ രാജസ്ഥാനിൽ അധികാരം നിലനിർത്തും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഗെഹ്ലോട്ട് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ അടക്കം ഗുണം ചെയ്യുമെന്ന് അവർ കണക്ക് കൂട്ടുന്നു. ഛത്തീസ്ഗഡിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്ന് ബിജെപി അവകാശപ്പെടുന്നു.
കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന മധ്യപ്രദേശിൽ 130 ൽ അധികം സീറ്റുകൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നതായി ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. മധ്യപ്രദേശിലെ വിജയം അപ്രതീക്ഷിതവും അഭൂതപൂർവവുമാകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിക്കുമ്പോഴും 70 ൽ അധികം സീറ്റുകൾ ലഭിക്കും എന്നാണ് ബിആർഎസ് നിലപാട്. സർവേകളില്‍ ആർക്കും ഭൂരിപക്ഷം പ്രവചിക്കാത്ത മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് എടുക്കുന്ന നിലപാടാകും നിർണായകമാവുക.
sdaassxasd