പുൽവാമ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി


ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. വധിച്ച ഭീകരനിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ജില്ലയിലെ അരിഹാൾ മേഖലയിലെ ന്യൂ കോളനിയിൽ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

പ്രദേശത്തെ തോട്ടങ്ങളിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർത്തതെന്നാണ് വിവരം. ഒരു ഭീകരനെ വധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുന്നു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

article-image

asasdasasasas

You might also like

Most Viewed