മെയ്‌തെയ് വിദ്യാര്‍ത്ഥികളെ കൊല ചെയ്ത സംഭവം; സിബിഐ ഡയറക്ടറും സംഘവും ഇന്ന് മണിപ്പൂരില്‍


ഇംഫാല്‍: സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും സംഘവും ഇന്ന് മണിപ്പൂരില്‍. മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ ഡയറക്ടറും സംഘവും മണിപ്പൂരില്‍ എത്തുന്നത്. വിദ്യാര്‍ത്ഥികളുടെ കൊലപാതകം മണിപ്പൂര്‍ കലാപത്തെ വീണ്ടും ആളിക്കത്തിച്ചു. നേരത്തെ നടന്ന കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റ് നിരോധനം നീക്കിയതോടെ പുറത്തുവന്നത്. ഇത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. പിന്നില്‍ കുക്കി തീവ്രസംഘടനകളാണെന്ന് ആരോപിച്ച് പ്രതിഷേധം തുടരുകയാണ്.

രാത്രി ഏറെ വൈകിയും ഇംഫാലില്‍ മെയ്‌തെയ് യുവാക്കളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മണിപ്പൂരില്‍ 24 എംഎല്‍എമാര്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മെയ്തി വിഭാഗത്തില് നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളെയാണ് കൊലപ്പെടുത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed